SEED News

ലഹരി വിരുദ്ധ ദിനാചരണ റാലി നടത്തി

തൃക്കുറ്റിശ്ശേരി ഗവ.യു.പി.സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ദിനാചരണ റാലി
തൃക്കുറ്റിശ്ശേരി: തൃക്കുറ്റിശ്ശേരി ഗവ.യു.പി.സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണ റാലി നടത്തി.  സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എ.കെ.മിനി ലഹരി വിരുദ്ധ സന്ദേശം നല്കി.  കുട്ടികൾ സ്വയം തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉപയോഗിച്ചു. റാലിക്ക് ശേഷം യാത്രക്കാർക്കും കടകളിലും പൊതുജനങ്ങൾക്കും സ്കൂളിലെ 750  വിദ്യാർത്ഥികൾക്കും ബോധവത്കരണ നോട്ടീസുകൾ വിതരണം ചെയ്തു. ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും ഇതിന്റെ ഭാഗമായി നടന്നു. സീഡ് കോർഡിനേറ്റർ രമേശൻ.യു.എം, അധ്യാപകരായ കെ.ഗിരീഷ്, ഏ.കെ.മിനി, ഇ.ടി.ചന്ദ്രഹാസൻ ,ഇ രമേശൻ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

June 27
12:53 2019

Write a Comment

Related News