SEED News

ലഹരിക്കെതിരെ ഒരു ബോൾ


ചേലക്കര: പങ്ങാരപ്പിള്ളി സെന്റ് ജോസഫ് യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഒരു ബോൾ പരിപാടി സംഘടിപ്പിച്ചു. ലോകമെമ്പാടും ക്രിക്കറ്റ് ആവേശം പടരുമ്പോൾ ക്രിക്കറ്റിലെ ബോൾ ഔട്ട് മത്സരത്തിലൂടെ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം സഹവിദ്യാർതികൾക്ക് നൽകുകയാണ് സീഡ് അംഗങ്ങൾ. ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്നും ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ അണിചേരുമെന്ന പ്രതിജ്ഞയെടുത്തുകൊണ്ടാണ് വിദ്യാർഥികളും അധ്യാപകരും ലഹരിക്കെതിരെ ഒരു ബോൾ എന്ന മത്സരത്തിൽ വിക്കറ്റിലേക്ക് ബോളുകൾ എറിഞ്ഞത്. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും മത്സരത്തിൽ പങ്കെടുത്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സി.ഡി. ഷീബ ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ ജനിൽ ജോൺ പരിപാടികൾക്ക് നേതൃത്വം നൽകി.

June 28
12:53 2019

Write a Comment

Related News