SEED News

ചെറുതുരുത്തി ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ഒരുക്കിയ ഞാറ്റുവേലചന്ത



ചെറുതുരുത്തി: കാര്‍ഷിക സംസ്‌കൃതിയുടെ പ്രാധാന്യം കുട്ടികള്‍ക്കു പകര്‍ന്നു നല്‍കി ചെറുതുരുത്തി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ഞാറ്റുവേലചന്ത നടത്തി. മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു പരിസ്ഥിതി-കൃഷി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഞാറ്റുവേലചന്ത നടന്നത്. പി.ടി.എ പ്രസിഡന്റ് കെ.വി.ഗോവിന്ദന്‍കുട്ടി പച്ചക്കറിതൈകള്‍ ഏറ്റുവാങ്ങി ഞാറ്റുവേലചന്ത ഉദ്ഘാടനം ചെയ്തു. പ്രധാനഅദ്ധ്യാപിക ഷൈനി ജോസഫ്, എസ്്.എം.സി.ചെയര്‍പേഴ്‌സണ്‍ ടി.യു.പ്രസന്ന, എം.പി.ടി.എ പ്രസിഡന്റ്് രാജി രാമദാസ്, സീഡ് കോഡിനേറ്റര്‍മാരായ പി.എസ്.ദീപ, വി.സോമകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ പച്ചക്കറി-ഫലവൃക്ഷ തൈകള്‍, വിത്തുകള്‍, തണ്ടുകള്‍, ഞാറ്റുവേലയെക്കുറിച്ചു അറിവു പകരുന്ന പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഞാറ്റുവേലചന്തയില്‍ ഒരുക്കിയിരുന്നു.

June 28
12:53 2019

Write a Comment

Related News