SEED News

പുത്തന്‍ചിറ ഗവ.യു.പി.സ്കൂളിലെ സീഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ശേഖരണം ആരംഭിച്ചപ്പോള്‍



പുത്തന്‍ചിറ: മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി പുത്തന്‍ചിറ ഗവ.യു.പി.സ്കൂളില്‍ സീഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ശേഖരണം തുടങ്ങി.പ്ലാസ്റ്റിക് വിമുക്ത വീടും വിദ്യാലയവും എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ശേഖരണം വാര്‍ഡ്‌ മെമ്പര്‍ എം.പി.സോണി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് കെ.കെ.യൂസഫ്‌ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ ടി.മഹേശന്‍, സജിത അജിത്ത്, പൂര്‍വ്വവിദ്യാര്‍ത്ഥി എം.പി.പോള്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. സീഡ്  അംഗങ്ങളായ എ.യു.അജിത്ത്, വി.ബി.അദ്വൈത്, കോ- ഓര്‍ഡിനേറ്റര്‍ കെ.എസ്. റജിനാബി എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാലയ പരിസരത്തെ വീടുകളില്‍ നിന്നും, പൊതു സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്സിക് മാലിന്യം ശേഖരിക്കാനും മാലിന്യ സംസ്കരണ ബോധവത്കരണത്തിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 

June 28
12:53 2019

Write a Comment

Related News