SEED News

ലഹരിക്കെതിരെ പടവാളായി സീഡ്ക്ലബ്ബിന്റെ ദൃശ്യാവിഷ്കാരം

ലഹരിക്കെതിരെ പടവാളായി സീഡ്ക്ലബ്ബിന്റെ ദൃശ്യാവിഷ്കാരം


പൊയിനാച്ചി: ജീവിതത്തിലെ നിറവും സന്തോഷവും തല്ലിക്കെടുത്തുന്ന ലഹരി ഉപയോഗത്തിനെതിരെ പടവാളേന്തി മാതൃഭൂമിസീഡ് ക്ലബിന്റെ ദൃശ്യാവിഷ്കാരം. ഇളംചിന്തകളിൽ ലഹരിക്കെതിരെ കൂടുകൂട്ടിയ കാര്യങ്ങൾ കുട്ടികൾ സമൂഹത്തോട്‌ വിളിച്ചുപറയുന്നതാണ് ഇതിന്റെ ഹ്രസ്വ പ്രമേയം. പൊയിനാച്ചി ഭാരത് യു.പി.സ്കൂൾ സീഡ് ക്ലബാണ് അന്താരാഷ്ട്രലഹരിവിരുദ്ധദിനത്തി
ബോധവത്കരണം നടത്തിയത്. 'ലഹരിയോട് പറയാം, കടക്ക് പുറത്ത് ' എന്ന പേരിൽ കുട്ടികൾ സ്‌കൂളിലും പൊയിനാച്ചി, പെരിയാട്ടടുക്കം കവലകളിലും ആവിഷ്കാരം അവതരിപ്പിച്ചു. ലഹരിയാവാം, പഠനത്തിലും കടമയിലും നന്മയിലും - കുട്ടികൾ സ്വയം തിരിച്ചറിയുന്നു. സീഡ് ക്ലബിലെ ഇ.അതുൽരാജ്, കെ.പി.ശ്രീശാന്ത്, പി. ജിതിൻ ഗോപാൽ, പി.സി.ആകാശ്, പി.ശ്രീനന്ദന, പി.ശ്രീലക്ഷ്മി എന്നിവരും കൂട്ടുകാരുമാണ് ആവിഷ്കാരത്തിന്റെ അണിയറ പ്രവർത്തകർ. മേൽപ്പറമ്പ് എസ്.ഐ.പി.പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ എൻ.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.പ്രഥമാധ്യാപിക എം.ജയലക്ഷ്മി, സീഡ് കോ ഓർഡിനേറ്റർ കെ.നളിനാക്ഷി, സി.സുധാമണി എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു.

Attachments area

June 29
12:53 2019

Write a Comment

Related News