SEED News

ആര്യനാട് ഗവ. വി.എച്ച്.എസ്.സ്‌കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി

ആര്യനാട്: ആര്യനാട് ഗവ. വി.എച്ച്.എസ്. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നൂതന പച്ചക്കറി കൃഷിക്ക്‌ തുടക്കം കുറിച്ചു. 40ഓളം ഗ്രോബാഗുകളിൽ വിവിധ ഇനം പച്ചക്കറി തൈകളായ മുളക്, വെണ്ട എന്നിവ നട്ടു. ജല സംരക്ഷണത്തിനു ഊന്നൽ നൽകി നൂതന സാങ്കേതിക തുള്ളിനന ജലസേചന രീതി ആണ് അവലംബിച്ചത്. 
സ്‌കൂൾ വളപ്പിൽ തന്നെ പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ട ജലസേചന മാർഗങ്ങളുടെ മാതൃക നിർമാണം വിദ്യാർത്ഥികൾക്ക് ഒരു പ്രായോഗിക പരിശീലനം കൂടി നൽകി. 
വി.എച്ച്.എസ്.എസ്. വിഭാഗം പ്രിൻസിപ്പൽ ഇൻ-ചാർജ് സിന്ധുലേഖ വിദ്യാർഥികൾ തയ്യാറാക്കിയ ഗ്രോബാഗിൽ മുളക്‌ തൈ നട്ടു പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ വിനോദ് ആർ.വി., അധ്യാപകരായ ദിവ്യ എസ്, സുജ, ദീപേഷ് പി.കെ., ബിനു കെ.ബി., രാജേഷ് എൻ., രഞ്ജിനി എ.എസ്., ദീപ്തി., രമ്യ എന്നിവർ പങ്കെടുത്തു.

June 29
12:53 2019

Write a Comment

Related News