SEED News

ലഹരിവിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ.....

 ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് കൈരളി വിദ്യാഭവനിലെ മാതൃഭൂമി സീഡ് പ്രവർത്തകർ സംഘടിപ്പിച്ച പരിപാടി വേറിട്ടതായി. കുട്ടികൾ അവതരിപ്പിച്ച മൂകാഭിനയം നവ്യാനുഭവം പകർന്നു. ലഹരിവിരുദ്ധ റാലി, ലഹരിവസ്തുക്കൾക്കെതിരേ ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു. ഒരിക്കലും ലഹരിക്ക് അടിപ്പെടില്ല എന്ന സന്ദേശം പകർന്ന് കുട്ടികൾ വ്യത്യസ്ത രീതിയിൽ അവരുടെ കൈപ്പത്തി പോസ്റ്ററിൽ പതിപ്പിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. 'അമ്മ' എന്ന വിഷയത്തിൽ സീഡ് ക്ലബ്ബും സംസ്ഥാന എക്‌സൈസ് വകുപ്പും ഉപന്യാസമത്സരം സംഘടിപ്പിച്ചു. 

June 29
12:53 2019

Write a Comment

Related News