SEED News

തണൽ ഒരുങ്ങുന്നു; കുഞ്ഞുകരങ്ങളിലൂടെ

ചെണ്ടയാട്: അബ്‌ദുറഹിമാൻ സ്മാരക യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടുമരങ്ങൾ നട്ടുവളർത്തി തണൽ ഒരുക്കുന്നു. ‘തണൽ ഒരുങ്ങുന്നു കുഞ്ഞുകരങ്ങളിലൂടെ’ എന്ന ഈ പരിപാടി നെല്ലിമരം നട്ട് മുൻമന്ത്രി കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. 
സ്കൂളിൽ ആരംഭിക്കുന്ന കരനെൽക്കൃഷിക്ക് കൃഷി ഓഫീസർ സുജ കാരാട്ട് തുടക്കം കുറിച്ചു. ‘മരം ഒരു വരം’ വൃക്ഷത്തൈ വിതരണവും ഓരോ മരവും സംരക്ഷിക്കും എന്നുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുക്കലും മാതൃഭൂമി പാനൂർ ലേഖകൻ വി.പി.ചാത്തു നിർവഹിച്ചു. ഗ്രോബാഗ് പച്ചക്കറിത്തൈ നടീലിന്റെ ഉദ്ഘാടനം കെ.യൂസഫ്  നിർവഹിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് ടി.സുരേന്ദ്രൻ, മദർ പി.ടി.എ. പ്രസിഡന്റ് സി.വി.ജീജ, പ്രഥമാധ്യാപിക എം.പി.വിനോദൻ, മുഹമ്മദ് സജീദ് എന്നിവർ പങ്കെടുത്തു. 
സീഡ് കോ ഓർഡിനേറ്റർ സി.കെ.കനകരാജൻ എസ്.ആർ.ജി. കൺവീനർ അമൃതചന്ദ്ര തുടങ്ങിയവർ സംസാരിച്ചു.

June 29
12:53 2019

Write a Comment

Related News