SEED News

ഒന്നരയേക്കറോളം കരനെൽകൃഷി

കരുനാഗപ്പള്ളി: കരനെൽകൃഷിയുമായി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബ്
കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബ് നടത്തുന്ന കരനെൽകൃഷി ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസിലെ ഹരിതജ്യോതി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കരനെൽകൃഷി തുടങ്ങി.  
മരുതൂർകുളങ്ങര പുതുശേരിൽ രാജൻ സീഡ് ക്ലബ്ബിന് കൃഷി ചെയ്യുന്നതിനായി നൽകിയ ഒന്നരയേക്കറോളം സ്ഥലത്താണ് നെൽകൃഷി നടത്തുന്നത്.  ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.  എസ്.എം.സി. ചെയർമാൻ എം.കെ. അഷ്‌റഫ്, ഉപ പ്രഥമാധ്യാപകൻ രാജേന്ദ്രൻ, ഒ.എസ്.എ. ചെയർമാൻ കെ.എസ്.പുരം സത്താർ, കൃഷി ഓഫീസർ വീണ വിജയൻ, പ്രോഗ്രാം ലീഡർ വിഷ്ണു, രാഗേഷ്, ഷാലുകുമാർ, സീഡ് കോ-ഓർഡിനേറ്റർ സോപാനം ശ്രീകുമാർ എന്നിവർ പങ്കെടുത്തു.  കൃഷി വകുപ്പിന്റെകൂടി സഹകരണത്തോടെയാണ് നെൽകൃഷി.  സീഡ് മാതൃകാ കൃഷിത്തോട്ടവും ഇതോടൊപ്പം തയ്യാറാക്കും.

June 29
12:53 2019

Write a Comment

Related News