SEED News

തണൽവഴിയൊരുക്കി മേലടി ഗവ.ഫിഷറീസ് എൽ.പി

മേലടി ഗവ.ഫിഷറീസ് എൽ.പി സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന തണൽവഴികൾ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ നടുന്നു
പയ്യോളി: മേലടി ഗവ.ഫിഷറീസ് എൽ.പി സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തണൽവഴികൾ പദ്ധതി തുടങ്ങി. പാതയോരത്ത് വൃക്ഷത്തൈ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയാണിത്.വനമഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടി പയ്യോളി നഗരസഭ വൈസ് ചെയർമാൻ കെ.വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.വി.അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. വനമിത്ര പുരസ്‌കാര ജേതാവ് വടയക്കണ്ടി നാരായണനെ ആദരിച്ചു. പ്രധാനാധ്യാപകൻ കെ.കെ.രവീന്ദ്രൻ, വി.സുരേഷ്, എം.സി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പാതയോരത്ത് അമ്പതിനായിരം തൈകൾ വെച്ചുപിടിപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയിലാണ് സ്‌കൂളും പങ്കുചേരുന്നത്.

July 04
12:53 2019

Write a Comment

Related News