SEED News

സ്കൂളുകൾക്ക് സീഡ് പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്യാം

ആലപ്പുഴ: മാതൃഭൂമി സീഡ് പ്രവർത്തനങ്ങളിൽ പങ്കുചേരാൻ സ്കൂളുകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. മുൻ വർഷങ്ങളിൽ രജിസ്റ്റർചെയ്ത് പ്രവർത്തിച്ചുവരുന്നവർക്ക് പ്രത്യേക രജിസ്ട്രേഷനെടുക്കാതെതന്നെ പദ്ധതിയിൽ തുടരാം. പരിസ്ഥിതി അനുബന്ധ വിഷയങ്ങളിൽ കുട്ടികളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് ‘സമൂഹനന്മ കുട്ടികളിലൂടെ’ എന്ന മുദ്രാവാക്യം ഏറ്റെടുത്ത് സീഡ് 11-ാം വർഷത്തിലേക്ക് പ്രവേശിച്ചു. എൽ.പി. മുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചാണ് സീഡ് പദ്ധതി നടപ്പാക്കിവരുന്നത്. സംസ്ഥാനത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൂളിന് ഒരുലക്ഷം രൂപയാണ് സമ്മാനം. 75000, 50000 രൂപ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ലഭിക്കും. റവന്യൂ ജില്ലാതലത്തിലും വിദ്യാഭ്യാസ ജില്ലാതലത്തിലും നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. മികച്ച അധ്യാപകരെ ടീച്ചർ കോ-ഓർഡിനേറ്ററായും വിദ്യാർഥികളെ ജെം ഓഫ് സീഡായും തിരഞ്ഞെടുക്കും. സീഡ് പദ്ധതിയെക്കുറിച്ചുള്ള കുടുതൽ വിവരങ്ങൾ അറിയാൻ മാതൃഭൂമി സോഷ്യൽ ഇനിഷ്യേറ്റീവ് എക്സിക്യുട്ടീവിനെ വിളിക്കാം.-ഫോൺ- : 9495919720, ചേർത്തല 9142042020, ആലപ്പുഴ- 9048335850, കുട്ടനാട് -9947245999, മാവേലിക്കര- 944721519.

July 05
12:53 2019

Write a Comment

Related News