SEED News

തകഴിയിൽ പതിനായിരം വൃക്ഷത്തൈകൾ നട്ടുവളർത്താൻ സീഡ് ക്ലബ്ബ്

തകഴി:  തകഴിയിൽ പൊതുസ്ഥലത്ത് പതിനായിരം വൃക്ഷത്തൈകൾ നട്ടുവളർത്താനുള്ള പദ്ധതിയുമായി കുട്ടികർഷകർ. തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ ചേർന്നാണ് ഹരിതം പദ്ധതി നടപ്പിലാക്കുന്നത്.
 ആറാട്ടുകടവിലേക്കുള്ള വഴിയരികിൽ തേൻവരിക്കപ്ലാവ് നട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.അംബികാ ഷിബു ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം.കെ.ഗീതാകുമാരി, ബി.പി.ഒ. എൻ.വി.ബിജു, രാഹുൽ, സീഡ് കോ-ഓർഡിനേറ്റർ ആർ.രാജേഷ്, വി.ശ്രീകുമാർ, മോൻസി ആന്റണി എന്നിവർ പങ്കെടുത്തു.   

July 05
12:53 2019

Write a Comment

Related News