SEED News

കന്യാകുളങ്ങര ജി.ജി.എച്ച്‌.എസ്‌.എസിലെ സീഡ്‌ പ്രവർത്തനം 11-ാം വർഷത്തിലേക്ക്‌

വെമ്പായം: കന്യാകുളങ്ങര ഗേൾസിലെ സീഡ്‌ യൂണിറ്റ്‌ വെമ്പായം കുഞ്ചിക്കുഴിച്ചിറയ്ക്ക്‌ ചുറ്റും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച്‌ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ടു. മുൻവർഷങ്ങളിൽ സംരക്ഷിച്ചുവന്നിരുന്ന വെമ്പായം ‘ഇളവൂർക്കോണം’ ചിറയുടെ സംരക്ഷണവും വിദ്യാർഥികൾ തുടരുന്നുണ്ട്‌. ഇവിടെ നട്ടവയിൽ പേര, മാവ്‌, അത്തി, മുന്തിരി തുടങ്ങിയവയെല്ലാം വളർച്ചയിലാണ്‌. പ്രകൃതി സംരക്ഷണ, ജലസംരക്ഷണ പാഠമുൾക്കൊണ്ട സ്കൂളിലെ സീഡ്‌ പ്രവർത്തകരും, എൻ.എസ്‌.എസ്‌. യൂണിറ്റും അധ്യാപകരും ചേർന്ന്‌ ഇതിനു മുമ്പ്‌ സ്കൂളിന്‌ സമീപം നെടുവേലി- കുണ്ടയത്തുകോണം പുഴയുടെ തീരത്ത്‌ മുളം തൈകളും രാമച്ചതൈകളും വെച്ചുപിടിപ്പിച്ചിരുന്നു. ഇവയുടെ സംരക്ഷണവും സീഡംഗങ്ങളുടെ നേതൃത്വത്തിലാണ്‌.
 ഹെഡ്‌മിസ്‌ട്രസ്‌ എൻ.ആർ.പ്രീത, സ്റ്റാഫ്‌ സെക്രട്ടറി അബ്ദുൾ ഹക്കിം സീഡ്‌ കോ-ഓർഡിനേറ്റർ എസ്‌. ഷീന, അധ്യാപ
കരായ പി.രാജു, ഷിഹാന മെഹറുബി, ഷിബിന, ബിന്ദു എന്നിവർ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

July 06
12:53 2019

Write a Comment

Related News