SEED News

ഡോക്ടേഴ്‌സ് ദിനം ആചരിച്ചു

മംഗലപുരം: ആതുര ശുശ്രൂഷാരംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ ഡോക്ടറെ ആദരിച്ച് സീഡ് പ്രവർത്തകർ ഡോക്ടേഴ്‌സ് ദിനം ആചരിച്ചു. ഇടവിളാകം യു.പി.എസിലെ സീഡ് പ്രവർത്തകരാണ് മംഗലപുരം പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. മിനി പി. മണിയെ ആദരിച്ചത്. സാധാരണക്കാരുടെ ഇടയിൽ ഇറങ്ങിച്ചെന്ന് പൊതുജനാരോഗ്യ രംഗത്ത് നിസ്തുല സേവനമാണ് ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകർ നടത്തുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, ഡോ. മിനി പി. മണിയെ ആദരിച്ചു. ഡോ. അലി എ. ഹമീദ്, ഹെഡ്മിസ്ട്രസ്‌ എം.എൽ. രേണുക, ഒ.എസ്. ലേഖ, പള്ളിപ്പുറം ജയകുമാർ എന്നിവർ സംസാരിച്ചു. രാവിലെ സ്‌കൂളിൽ അസംബ്ലി വിളിച്ച് ചേർത്ത് ഡോക്ടർമാർക്ക് ആശംസകളർപ്പിച്ചു.

July 06
12:53 2019

Write a Comment

Related News