SEED News

മാതൃഭൂമി സീഡിനൊപ്പം മാനേജ്‌മെന്റ്‌ വിദ്യാർഥികളും

കഴക്കൂട്ടം: പാരിസ്ഥിതിക അവബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കാൻ മികച്ച പ്രവർത്തനങ്ങൾ നടത്തുമെന്ന പ്രതിജ്ഞയോടെ കഴക്കൂട്ടം കിൻഫ്ര ഡി.സി. എസ്‌. ഇൻസ്റ്റിറ്റ്യൂട്ടിലെ എം.ബി.എ. വിദ്യാർഥികൾ മാതൃഭൂമി സീഡ്‌ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി മാനേജ്‌മെന്റ്‌ വിദ്യാർഥികൾ പ്രദേശത്തെ വിദ്യാലയങ്ങളിലെ സീഡ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകും.
വായുമലിനീകരണം തടയുന്നതിനായി പ്ളാസ്റ്റിക്‌ കത്തിക്കുന്നതിനെതിരെയുള്ള  ബോധവത്‌കരണ പ്രവർത്തനങ്ങളും നടത്തും. കോളേജിൽ ‘ജൈവ പച്ചക്കറി കൃഷി’ പദ്ധതിക്കും തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം വനം വകുപ്പ്‌ മുൻ ഡെപ്യൂട്ടി റെയ്‌ഞ്ചർ ഉദയനൻ നായർ നിർവഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്ടർ റിട്ട. ലെഫ്‌റ്റന്റ്‌ കേണൽ പ്രൊഫ. പ്രേമനാഥ്‌ അധ്യക്ഷനായി. പള്ളിപ്പുറം ജയകുമാർ, സജികുമാർ പോത്തൻകോട്‌, ഡോ.സുജിത് എഡ്വിൻ പെരേര, ഹീര ശശികുമാർ, വിദ്യാർഥി പ്രതിനിധി വിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു.

July 06
12:53 2019

Write a Comment

Related News