SEED News

നാട്ടുമാവുകളെ സംരക്ഷിച്ച് താളിക്കുഴി യു.പി.എസ്

കല്ലറ: ഗ്രാമങ്ങളിൽനിന്നു അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകളെ സംരക്ഷിക്കുകയാണ് താളിക്കുഴി ഗവ. യു.പി.എസിലെ സീഡ് യൂണിറ്റിലെ വിദ്യാർത്ഥികൾ.
ആദ്യഘട്ടമെന്ന നിലയിൽ കല്ലറ-കാരേറ്റ് റോഡിന്റെ വശങ്ങളിൽ മുപ്പതോളം നാട്ടുമാവിൻ തൈകൾ നട്ടു. സീഡ് യൂണിറ്റിലെ അംഗങ്ങളാണ് ഇത് സംരക്ഷിക്കുന്നത്. രണ്ടാംഘട്ടമായി താത്പര്യമുള്ള കുട്ടികളുടെ വീടുകളിൽക്കൂടി നാട്ടുമാവിൻ തൈകൾ നടുകയാണിപ്പോൾ.
ഇതിന്റെ ഭാഗമായി സീഡ് യൂണിറ്റ് കോ-ഓർഡിനേറ്റർമാർ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുകയും രക്ഷാകർത്താക്കളെ ബോധവത്‌കരിക്കുകയും ചെയ്തു.
പദ്ധതിയുടെ ഉദ്ഘാടനം പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു നിർവഹിച്ചു. പ്രഥമാധ്യാപിക ശ്രീകല, സീഡ് കോ-ഓർഡിനേറ്റർ പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.

July 13
12:53 2019

Write a Comment

Related News