SEED News

ഓണത്തിന് ഒരു മുറം പച്ചക്കറിയുമായി സീഡ്

പേരാമ്പ്ര: : ഒലിവ് പബ്ലിക് സ്ക്കൂളിൽ കൃഷി വകുപ്പിൻ്റെ  'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി ഗ്രാമപഞ്ചായത്ത് മെമ്പർ ഗോപി മരുതോറ സ്ക്കൂൾ ലീഡർ നിഹാൽ കെ.പിക്ക് പച്ചക്കറിവിത്തിൻ്റെ കിറ്റ് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.
സ്ക്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്‌, N G C, എക്കോ നാച്ച്വറൽ ക്ലബും
സ്കൗട്ട് ആൻഡ് ഗൗഡ് സ് വിഭാഗവും സംയുക്കമായി നടത്തിയ പരിപാടിയിൽ പ്രിൻസിപ്പൽ ചൂർക്കുഴി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര കൃഷിഭവനിലെ കൃഷി അസിസ്റ്റായ ജയേഷ്, ജിതേഷ് എന്നിവർ ഓരോ വീട്ടിലും വിഷ രഹിത പച്ചക്കറി എന്ന ആശയത്തെക്കുറിച്ച് ക്ലാസെടുത്തു
സ്കൂൾ PRO ബഷീർ അഹമ്മദ് ഹിമ ചാരിറ്റബിൾ ജനറൽ സെക്രട്ടറി സി.സൂപ്പി അസി: പ്രിൻസിപ്പൽ നഫീസ.കെ.കെ, സലീന കുന്നുമ്മൽ , ഷീന ഗിരീഷ്  എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.

July 17
12:53 2019

Write a Comment

Related News