SEED News

പ്രകൃതിയോടൊപ്പം നടക്കാം :ശ്രദ്ധേയമായി മാതൃഭൂമി സീഡ് അദ്ധ്യാപക ശില്പശാല

കട്ടപ്പന:കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സീഡ് അധ്യാപക ശില്പശാല സെന്റ് ജോർജ്ജ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പoനത്തോടൊപ്പം മനസ്സിൽ പച്ചപ്പും നട്ടുവളർത്തി, വിദ്യാർത്ഥികളെ പ്രകൃതിയോടൊപ്പം നടത്താൻ ലക്ഷ്യമിട്ടുള്ള മാതൃഭൂമി സീഡ് ശില്പശാലയാണ് ശനിയാഴ്ച കട്ടപ്പനയിൽ നടന്നത്.വാഴക്കൊരു കൂട്ടും, തണലത്തൊരു ക്ലാസ് മുറിയും, ആരോഗ്യത്തിന് വാട്ടർ ബെല്ലും തുടങ്ങിയ വിഷയങ്ങൾ ശില്പശാലയിൽ ചർച്ചയായി. "കരുതാം ജീവശ്വാസത്തെ , ജീവന്റെ തുടിപ്പുകൾ  , സ്ക്കൂൾ മുറ്റത്ത്  ,സ്കൂളിൽ നിന്ന് സമൂഹത്തിലേക്ക് "  എന്നിങ്ങന നാലു വിഭാഗങ്ങളാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ.  ഓരോ വിഷയങ്ങളിലും ഉൾച്ചേർന്നിരിക്കുന്ന ആശയങ്ങൾ എങ്ങനെ പ്രാവർത്തീകമാക്കാം എന്ന അഭിപ്രായങ്ങൾ ശില്ലശാല പങ്കുവച്ചു.ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് കെ.എ. എബ്രഹാം ശില്പശാല ഉദ്ഘാടനം ചെയ്തു.  കട്ടപ്പന ഡി. ഇ.ഒ.സാജു .കെ.എസ്.മുഖ്യ പ്രഭാഷണം നടത്തി. കട്ടപ്പന എ.ഇ.ഒ.ഷാജിമോൻ. കെ.ജെ., സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ജിമ്മി ജേക്കബ്  എന്നിവർ ആശംസകൾ നേർന്നു. മാതൃഭൂമി സെയിൽസ് ഓർഗനൈസർ എൻ. കെ.ഷാജൻ അധ്യക്ഷനായിരുന്നു


ഫോട്ടോ -കട്ടപ്പനയിൽ നടന്ന മാതൃഭൂമി സീഡ് പരിശീലന പരിപാടിയിൽ പങ്കെടുക്കാനെത്തിയ അധ്യാപകർ മുഖ്യാതിഥികളായ ഫെഡറൽ ബാങ്ക് അസിസ്റ്റന്റ്   വൈസ് പ്രസിഡണ്ടന്റും ബ്രാഞ്ച് മേധാവിയുമായ അബ്രഹാം കെ.എ, കട്ടപ്പന ഡി.ഇ.ഒ. സജു കെ.എസ് ,എ.ഇ.ഒ.ഷാജിമോൻ. കെ.ജെ എന്നിവരോടൊപ്പം

July 21
12:53 2019

Write a Comment

Related News