SEED News

മാതൃഭൂമി ‘സീഡ്’ അധ്യാപക ശില്പശാല നടത്തി


കോട്ടയം: ‘മാതൃഭൂമി സീഡ്’ അധ്യാപക ശില്പശാല മുട്ടുചിറ ഹോളി ഗോസ്റ്റ് ബോയ്സ് ഹൈസ്കൂളിൽ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും പാലാ റീജണൽ ഹെഡ്ഡുമായ മാനുവൽ മാത്യു ഉദ്ഘാടനം ചെയ്തു.
കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ ശില്പശാലയിൽ ഡി.ഇ.ഒ. ടി.കെ. മിനി മുഖ്യാതിഥിയായി. മാതൃഭൂമി കോട്ടയം സീനിയർ സർക്കുലേഷൻ മാനേജർ സജി കെ. തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ റോസ് ലി മൈക്കിൾ സ്വാഗതം ആശംസിച്ചു.

July 23
12:53 2019

Write a Comment

Related News