SEED News

ചക്ക മഹാത്മവുമായി മാതൃഭൂമി സീഡ് ക്ലബ്.

കായണ്ണബസാർ: ചക്ക കൊണ്ട്  വിവിധതരം ഭക്ഷ്യ ഉത്പന്നങ്ങൾ ഉണ്ടാക്കി ചെറുകാട് കെ.വി.എ എൽ പി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ. ചക്കപ്പുഴുക്ക്, ചക്കക്കുരു പായസം, ചക്കകുരു വട,ചക്ക പഴംപൊരി  തുടങ്ങി ഒട്ടേറെ വിഭവങ്ങൾ കുട്ടികൾ ഒരുക്കി.മുൻകാല സീഡ് പുരസ്‌കാര ജേതാവ് കെ.വി.സി.ഗോപി ചെറുകാട് ഉദ്ഘാടനം ചെയ്തു. സീഡ് കോഓർഡിനേറ്റർ കെ.ബിന്ദു അധ്യക്ഷയായി.പ്രധാനാദ്ധ്യാപകൻ കെ.ചന്ദ്രൻ,എം.കെ ശോഭന ,കെ.സജിത എന്നിവർ നേതിര്ത്വം നൽകി.

July 23
12:53 2019

Write a Comment

Related News