SEED News

സി.ബി.എം. ഹൈസ്‌കൂളിൽ 'എന്റെ തെങ്ങ് നാടിന്റെ സ്വത്ത്' പദ്ധതി

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹൈസ്‌കൂളിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ 'എന്റെ തെങ്ങ് നാടിന്റെ സ്വത്ത്' പദ്ധതിക്ക് തുടക്കമായി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ.ഹരീഷ് കുമാർ സ്‌കൂൾ അങ്കണത്തിൽ  തെങ്ങിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു.
ഭൂമിയുടെ കാവലാളായി ഓരോ സീഡ് പ്രവർത്തകരും മാറേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി. സീഡ് പ്രവർത്തകരുടെ വീട്ടിൽ തെങ്ങ് നട്ട് പരിപാലിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
സീഡ് കോ-ഓർഡിനേറ്റർ ആർ.സിനി, പരിസ്ഥിതി ക്ലബ്ബ് കൺവീനർ  കെ.ഉണ്ണികൃഷ്ണൻ, സ്മിത.ബി. പിള്ള, ആർ.സന്തോഷ് ബാബു, വി.വിജയകുമാർ, എസ്. ജയകുമാർ, ആർ.സുരേന്ദ്രകുറുപ്പ്, എസ്.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

July 23
12:53 2019

Write a Comment

Related News