SEED News

*നൻമ പൂക്കും നാട്ടുമാവ്* പദ്ധതിയുടമായി സീഡ് ക്ലബ് വിദ്യാർഥികൾ

കുറ്റ്യാടി:സ്വർത്ഥതയില്ലാത്ത ജൈവ സംരക്ഷണത്തിന്റെ പൈതൃക പാഠം തിരിച്ചുപിടിക്കാൻ ഒരു കൂട്ടം വിദ്യാർത്ഥികൾ രംഗത്ത്. *നൻമ പൂക്കും നാട്ടുമാവ്* പദ്ധതിയുടെ ഭാഗമായി ദേവർ കോവിൽ കെ.വി കെ.എം എം യു പി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്  അംഗങ്ങളാണ് വീട്ടുവളപ്പിൽ നാട്ടുമാവ് നട്ട് സംരക്ഷിക്കാൻ ആരംഭിച്ചത്. അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച വംശനാശ ഭീക്ഷണി നേരിടുന്ന നാട്ടുമാവിൻ വിത്തുകൾ പാകി മുളപ്പിച്ചതും വിതരണത്തിനായി തയ്യാറാക്കിയതും കുട്ടികൾ തന്നെയാണ്.  പഞ്ചാരമാങ്ങ, ചേരി മാങ്ങ, ചൊനയൻ,ഗോലി മാങ്ങ തുടങ്ങിയ അപൂർവ്വ ഇനങ്ങളുടെ വിത്തുകൾ ശേഖരിക്കാനായത് ഈ ജൈവ സംരക്ഷണ പ്രവർത്തനത്തിന്റെ മികവ് കൂട്ടി. പഴയ തലമുറ നമുക്കായി സംരക്ഷിച്ച പോന്ന ജൈവവൈവിധ്യ മാതൃകകൾ നഷ്ടമാവാതെ നിലനിർത്താൻ ഞങ്ങളൊരുക്കമാണെന്ന പ്രഖ്യാപനത്തോടെയുള്ള കുട്ടികളുടെ പ്രവർത്തനം നൻമ പൂക്കുന്ന നല്ല അനുഭവമായി. നാട്ടുമാവിൻ തൈ വിതരണം ഹെഡ്മാസ്റ്റർ എം രാജൻ മാസ്റ്റർ നിർവ്വഹിച്ചു. മനോജ് ചെറുവണ്ണൂർ മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.എ. സുഫിറ,സീഡ് കോ- ഓഡിനേറ്റർ പി.വി നൗഷാദ്, പി വി രാജേന്ദ്രൻ പി കെ സണ്ണി, എം പി മോഹൻദാസ്, പി.ഷിജിത്ത്, ഷമീല, സന്ധ്യ എന്നിവർ നേതൃത്വം നൽകി.

July 26
12:53 2019

Write a Comment

Related News