SEED News

മാതൃഭൂമി സീഡ് അധ്യാപക ശില്പശാല


മങ്കൊമ്പ്: പച്ചപ്പിന്റെ നല്ല നാളേയ്ക്കായി അധ്യാപകരുടെയും വിദ്യാർഥികളുടെയും ഒറ്റക്കെട്ടായുള്ള മുന്നേറ്റം ലക്ഷ്യമിട്ട് മാതൃഭൂമി സീഡ് അധ്യാപക ശില്പശാല സംഘടി
പ്പിച്ചു. 
കുട്ടനാട് വിദ്യാഭ്യാസ ജില്ലാ ശില്പശാലയാണ് നടത്തിയത്. മാതൃഭൂമിയും, ഫെഡറൽ ബാങ്കും ചേർന്ന് മങ്കൊമ്പിലെ കുട്ടനാട് എസ്.എൻ.ഡി.പി. യൂണിയൻ ഹാളിൽ നടത്തിയ ശില്പശാല കൃഷി വകുപ്പ് അസി. ഡയറക്ടർ എൻ.രമാദേവി ഉദ്ഘാടനം ചെയ്തു.
‌മാതൃഭൂമി ആലപ്പുഴ റീജണൽ മാനേജർ സി.സുരേഷ്‌കുമാർ അധ്യക്ഷനായി. സീനിയർ സബ് എഡിറ്റർ കെ.എൻ.സംജദ്, സീഡ് എക്‌സിക്യുട്ടീവ് കീർത്തി കൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു. 
ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റ് സി.എച്ച്.അജിത്, സീഡ് എസ്.പി.ഒ.സി. സി.ബിജു എന്നിവർ പ്രസം
ഗിച്ചു.

July 29
12:53 2019

Write a Comment

Related News