SEED News

മാതൃഭൂമി സീഡ് അധ്യാപക ശില്പശാല നടത്തി


ചേർത്തല: മാതൃഭൂമി സീഡ് ചേർത്തല വിദ്യാഭ്യാസ ജില്ല അധ്യാപക ശില്പശാല നടത്തി. ചേർത്തല എൻ.എസ്.എസ് യൂണിയൻഹാളിൽ നടന്ന ശില്പശാല ചേർത്തല വിദ്യാഭ്യാസജില്ലാ ഓഫീസർ എൻ.സുജയ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെ മാത്രമല്ല വിദ്യാർഥികളെ നല്ല വ്യക്തിത്വത്തിലേക്കു നയിക്കുന്ന പാഠങ്ങളാണ് സീഡ് പദ്ധതിയിലൂടെ മാതൃഭൂമി നൽകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡി.ഇ.ഒ. പറഞ്ഞു. മാതൃഭൂമി റീജണൽ മാനേജർ സി.സുരേഷ്‌കുമാർ അധ്യക്ഷനായി. മാതൃഭൂമി സീനിയർ സബ്ബ് എഡിറ്റർ സംജദ്‌ നാരായണൻ, സീഡ് എക്‌സിക്യുട്ടീവ് കീർത്തി കൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു.
ഫെഡറൽബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്‌ ചേർത്തല ശാഖാ തലവനുമായ ഡി.അനിൽ, അനിൽകുമാർ വെമ്പള്ളി എന്നിവർ പങ്കെടുത്തു.  

July 29
12:53 2019

Write a Comment

Related News