SEED News

എന്റെ നന്മമരം വൃക്ഷത്തൈ പരിപാലന പദ്ധതിയാരംഭിച്ചു

വേളം കോട്  സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൂട്ടികൾ വൃക്ഷത്തൈ നട്ട് പരിപാലിച്ച്  വളർത്തുന്ന എന്റെ നന്മ മരം പദ്ധതി യാരംഭിച്ചു. സ്കൂളിലും പരിസര പ്രദേശങ്ങളിലും റോഡരികിലും വീടുകളിലും ഫലവൃക്ഷങ്ങൾ നട്ട് പരിപാലിക്കുന്നതാണ് പദ്ധതി. ഏറ്റവും കൂടുതൽ വൃക്ഷത്തൈ നട്ട് പരിപാലിക്കുന്ന കുട്ടികൾക്ക് എന്റെ നൻമ രത്തോടൊപ്പം ഒരു സെൽഫി എന്ന മൽസരത്തിൽ പങ്കെടുക്കുവാനും സമ്മാനങ്ങൾ നേടുവാനും അവസരം നൽകുന്നു. വിതരണം ചെയ്യുവാനുള്ള നാട്ടുമാവിനെയും പ്ലാവിന്റെയും തൈകൾ  കുട്ടികൾ തന്നെ ശേഖരിക്കുന്നു. കൂടാതെ കുട്ടികൾക്ക് അവരുടെ ജന്മ ദിനത്തിലും, സ്കൂളിൽ വരുന്ന അഥിതികൾക്കും സ്കൂളിൽ നിന്ന് ഫലവൃക്ഷത്തൈകൾ സമ്മാനമായി നൽകുന്നു. കൃഷി ഓഫീസർ ഷബീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫാ.റെജി കോലാനിക്കൽ അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പാൾ ജസിത കെ.,  സീഡ് ക്ലബ്ബ് അംഗങ്ങളായ കെവിൻ റോയി, ബേസിൽ പൗലോസ്, ക്രിസ്റ്റി തോമസ് എന്നിവർ നേതൃത്വം നൽകി.

July 31
12:53 2019

Write a Comment

Related News