SEED News

ആരണ്യകം പദ്ധതിക്ക് തുടക്കമായി

പേരാമ്പ്ര: ഒലീവ് പബ്ലിക് സ്കൂളിൽ  മാതൃഭൂമി സീഡ് ക്ലബും, ദേശീയ ഹരിതസേന (NGC) പരിസ്ഥിതി ക്ലബും സംയുക്തമായി സംഘടിപ്പിച്ച 'ആരണ്യകം-2020' (ഫല വൃക്ഷ ഔഷധോദ്യാനം) പദ്ധതി പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലറുമായ ഡോ: കെ.കെ.എൻ.കുറുപ്പ് സ്ക്കൂൾ അങ്കണത്തിൽ ഒലീവ് മരം നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. വനനശീകരണം മൂലവും, പരിസ്ഥിതി നശീകരണത്താലും ഭാവിയിൽ ഭൂമുഖത്തുണ്ടായേക്കുന്ന വിപത്തുകളെക്കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. മരണം ആസന്നമായ വ്യക്തിയാണെങ്കിൽപ്പോലും കയ്യിൽ ഒരു വൃക്ഷത്തെ ഉണ്ടെങ്കിൽ അത് നട്ടു കൊണ്ടാണ് മരണം വരിക്കേണ്ടതെന്ന പ്രവാചക വചനം അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി. പ്രധാനാധ്യാപകൻ ചൂർക്കുഴി ചന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഒലീവ് വൃക്ഷത്തൈ സ്ക്കൂളിന് സംഭാവനയായി നൽകിയ കുഴിപ്പള്ളി ബോട്ടാണിക്കൽ ഗാർഡൻ, ബാലരാമപുരം, NG C ജില്ലാ കോർഡിനേറ്റർ എം.എ ജോൺസിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി. സ്ക്കൂൾ പി.ആർ.ഒ.ബഷീർ അഹമ്മദ്, ഹിമചാരിറ്റബിൾ ജനറൽ സെക്രട്ടറി സി.സൂപ്പി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. മാതൃഭൂമി സീഡ് കോർഡിനേറ്റർ മിനി ചന്ദ്രൻ പരിപാടിക്ക് നേതൃത്വം നൽകി

July 31
12:53 2019

Write a Comment

Related News