SEED News

മഴയെയും, പ്രകൃതിയെയും തൊട്ടറിയാൻ മഴക്യാമ്പ്

പ്രകൃതിസ്നേഹം കുട്ടികളിൽ വളർത്തിയെടുക്കാനും, മണ്ണിനെയും, മരങ്ങളെയും സംരക്ഷിച്ചു കൊണ്ട് പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാനുള്ള ബോധം സൃഷ്ടിക്കുക എന്നതാണ്  "മഴക്യാമ്പ് " ലക്ഷ്യം വെക്കുന്നത്. തിരക്കിനിടയിലും, ആധുനിക ഉപകരണങ്ങളുടെ ഉപയോഗങ്ങൾക്കിടയിലും നമ്മൾ മറന്നു പോകുന്ന, മഴയും, പുഴയും, പച്ചപ്പുകളും മനുഷ്യ ജീവിതത്തിൻ്റെ അനിവാര്യഘടകമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പുതുതലമുറയിൽ നാട്ടുനന്മകൾ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയാണ് വൈക്കിലശ്ശേരി യു.പി സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും. മണ്ണിൽ കളിച്ചും, പുഴയിൽ നീന്തിയും, ഊഞ്ഞാലിൽ ആടിയും, ഏറുമാടത്തിൽ കയറിയും പ്രകൃതിയുടെ സ്പന്ദനങ്ങൾ കുട്ടികൾ തൊട്ടറിഞ്ഞു. വാഴയിലയിൽ നാടൻ ഭക്ഷണം കഴിച്ചതും വേറിട്ട അനുഭവമായ് മാറി. പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞു. അതിനെതിരെ പോരാടാൻ വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.മഴ നടത്തം,നാടൻ കളികൾ,നാടൻപാട്ട്,നീന്തൽ,നാടൻ ഭക്ഷണം, മഴപ്പാട്ട്, പ്രകൃതി പഠനം എന്നിവയൊക്കെ ക്യാമ്പിൻ്റെ ഭാഗമായ് സംഘടിപ്പിച്ചു. സീഡ് കോ-ഓർഡിനേറ്റർ അഷ്ക്കർ, അനൂപ്, പുഷ്പ, അമൽ,സാരംഗ് എന്നിവർ സംസാരിച്ചു

July 31
12:53 2019

Write a Comment

Related News