SEED News

സീഡ് ബോളുമായി വി.ആർ.എ.എം.എം,എച്ച്.എസ് എസിലെ വിദ്യാർഥികൾ

ബ്രഹ്മകുളം : വി.ആർ.അപ്പുമാസ്റ്റർ മെമ്മോറിയൽ എച്ച്.എസ് എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.ജൈവ വളങ്ങൾ ചേർത്തുണ്ടാക്കിയ മിശ്രിതത്തിൽ വിത്തുകൾ വെച്ച് ഉണക്കിയെടുത്തതാണ് സീഡ് ബോൾ തയ്യാറാക്കിയത്.സീഡ് ബോളുകൾ സ്കൂളിലെ കൃഷിത്തോട്ടത്തിലേക്കും അടുത്തുള്ള തോട്ടങ്ങളിലേക്കും വിദ്യാർഥികൾ എറിഞ്ഞു.വീണ സ്ഥലങ്ങളിൽ അവ വളരുമെന്നാണ് വിദ്യാർഥികൾ പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ ഉത്‌ഘാടനം സ്കൂൾ മാനേജർ വി.ബി. ഹീരാലാൽ നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ജിതാ മോൾ പി. പുല്ലേലി,പി.ടി.എ.പ്രസിഡന്റ് എം.വി.ബിജു,ഹെഡ്മിസ്ട്രസ് ബ്രില്യൻ വർഗീസ്,അദ്ധ്യാപികയായ സിന്ധു എന്നിവർ സംസാരിച്ചു.സീഡ് കോർഡിനേറ്റര്മാരായ സൈറ , ജി.പ്രിയ എന്നിവർ നേതൃത്വം നൽകി 


Attachments area

July 31
12:53 2019

Write a Comment

Related News