SEED News

നാട് സ്വർഗമാക്കാൻ സീഡ് യത്‌നിക്കുന്നു -ഡി.ഡി.ഇ.

കണ്ണൂർ: ആളുകൾ ദുഷ്‌പ്രവൃത്തികൾകൊണ്ട് നാട് നരകമാക്കുമ്പോൾ നന്മപ്രവൃത്തികൾ വഴി സ്വർഗമാക്കാൻ ശ്രമിക്കുകയാണ് സീഡ് ചെയ്യുന്നതെന്ന് കണ്ണൂർ ഡി.ഡി.ഇ. ടി.പി.നിർമലാദേവി. മാതൃഭൂമി സീഡ് അധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
 കഴിഞ്ഞ പത്തുവർഷം സീഡ് കേരളത്തിനുനൽകിയ സംഭാവന വളരെ വലുതാണെന്നും അവർ പറഞ്ഞു. തേൻമധുരം നുണഞ്ഞ് തുടങ്ങിയ ശില്പശാല കഴിഞ്ഞ വർഷത്തെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് കോ ഓർഡിനേറ്റർ മാവിലായി യു.പി. സ്കൂളിലെ എൻ.വി.രഞ്ജിത്ത് കുമാറിന് കറ്റാർവാഴയും സീഡ് പോസ്റ്ററും കൈമാറി ഡി.ഡി.ഇ. ഉദ്ഘാടനം ചെയ്തു. മാതൃഭൂമി കണ്ണൂർ ബ്യൂറോ ചീഫ് കെ.ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. 
യൂണിറ്റ് മാനേജർ ജഗദീഷ് ജി., ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് വി.സി.സന്തോഷ് കുമാർ, കണ്ണൂർ വിദ്യാഭ്യാസ ജില്ലാ സീഡ് കോ ഓർഡിനേറ്റർ പി.കെ.ജയരാജ്, പാലോട്ടുവയൽ യു.പി. സ്കൂൾ സീഡ് കോ ഓർഡിനേറ്റർ പി.പി.ജയശ്രീ എന്നിവർ സംസാരിച്ചു. 
അഴീക്കോട് സ്കൂൾ സീഡ് കോ ഓർഡിനേറ്റർ രാജേഷ് വാരിയർ കവിത അവതരിപ്പിച്ചു. സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ നേതൃത്വം നൽകി. 

July 31
12:53 2019

Write a Comment

Related News