SEED News

മാതൃഭൂമി സീഡ് തലശ്ശേരി വിദ്യാഭ്യാസജില്ലാ അധ്യാപക ശില്പശാല

തലശ്ശേരി: മാതൃഭൂമി സീഡ്-2019 തലശ്ശേരി വിദ്യാഭ്യാസജില്ലാ അധ്യാപക ശില്പശാല നടന്നു. തലശ്ശേരി സൗത്ത് എ.ഇ.ഒ. കെ.തിലകൻ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വർഷത്തെ വിശിഷ്ട ഹരിതവിദ്യാലയ പുരസ്കാരം നേടിയ മൊകേരി രാജീവ്ഗാന്ധി എച്ച്.എസ്.എസിലെ സീഡ് കോ ഓർഡിനേറ്റർ പി.ദിലീപിനും തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ മികച്ച സീഡ് അധ്യാപക കോ ഓർഡിനേറ്റർക്കുള്ള പുരസ്‌കാരം നേടിയ രഞ്ജിനി കൃഷ്ണനും തുളസിത്തൈ കൈമാറിയായിരുന്നു ഉദ്ഘാടനം. മാതൃഭൂമി കണ്ണൂർ ബ്യൂറോ ചീഫ് കെ.ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. 
 ഫെഡറൽ ബാങ്ക് തലശ്ശേരി ശാഖാ മേധാവിയും അസി. വൈസ് പ്രസിഡന്റുമായ പി.എം.ശശിധരൻ, മാതൃഭൂമി യൂണിറ്റ് മാനേജർ ജഗദീഷ് ജി.എന്നിവർ സംസാരിച്ചു. 
മാതൃഭൂമി സീനിയർ സബ് എഡിറ്റർ കെ.രാജേഷ്‌കുമാർ ക്ലാസ് നയിച്ചു. കോളയാട് സെയ്‌ന്റ് കോർണേലിയൂസ് സീഡ് കോ ഓർഡിനേറ്റർ വി.കെ.ജയൻ പ്രാർഥനാഗാനം ആലപിച്ചു. അധ്യാപകർ അനുഭവങ്ങൾ പങ്കുവെച്ചു.     

July 31
12:53 2019

Write a Comment

Related News