SEED News

വടക്കാഞ്ചേരി ഗേൾസിൽ മൈലാഞ്ചിയിടൽ മത്സരം


വടക്കാഞ്ചേരി: ലോക കൗമാരദിനാചരണത്തോടനുബ്‌നധിച്ച് വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്‌കൂളിൽ  സീഡ് ക്ലബിന്റെ നേതൃത്വത്തിൽ മൈലാഞ്ചിയിടൽ മത്സരം നടന്നു. കൃത്രിമ രാസവസ്തുക്കൾ ചേർന്ന മൈലാഞ്ചിക്കൂട്ടുകൾക്ക് പകരം പ്രകൃതിദത്ത മൈലാഞ്ചിയിലയുടെ ഗുണങ്ങൾ പൊതുതലമുറക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മത്സരം സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക കെ.ആർ. ഗീത, ടി.വി. മിനി, സീഡ് കാേർഡിനേറ്റർമാരായ അനുപമ, പ്രസന്നകുമാരി എന്നിവർ നേതൃത്വം നൽകി.

 ചിത്രം: ഓഗസ്റ്റ് ഒന്ന്  ലോക കൗമാര ദിനാചരണത്തിന്റെ ഭാഗമായി വടക്കാഞ്ചേരി ഗവ. ഗേൾസ് സ്‌കൂളിൽ നടന്ന മൈലാഞ്ചിയിടൽ മത്സരത്തിൽ നിന്ന്



August 01
12:53 2019

Write a Comment

Related News