SEED News

ടാഗോർ സ്കൂളിൽ തുമ്പമഹോത്സവം നടത്തി

പുതുതലമുറയ്ക്ക് പകർന്ന് തുമ്പ മഹോത്സവം. മരുത്തോർവട്ടം ടാഗോർ മെമ്മോറിയൽ യു.പി.സ്കൂളിലാണ് മാതൃഭൂമി സീഡ് ക്ലബ്ബ്‌ സഹകരണത്തിൽ തുമ്പഭക്ഷ്യമേളയൊരുക്കിയത്. തുമ്പകൊണ്ടുള്ള 25 ഓളം ഭക്ഷ്യ ഇനങ്ങളൊരുക്കിയാണ് അദ്‌ഭുതം  കാട്ടിയത്. ഏറെ ഔഷധഗുണമുള്ളതും പാരിസ്ഥിതിക പ്രാധാന്യവുമുള്ള തുമ്പയുടെ സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു മേള. ഭക്ഷ്യമേളയും പ്രദർശനവും ശില്പശാലയും തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.പി.പ്രസാദ് അധ്യക്ഷ നായി. പ്രധാന അധ്യാപകൻ കെ.ബാലമുരളി, എസ്.ജയശ്രീ,  അനിൽകുമാർ, ഡോ. ധനലക്ഷ്മി, വി.എസ്.കുമാരിവിജയ തുടങ്ങിയവർ പങ്കെടുത്തു.  

August 03
12:53 2019

Write a Comment

Related News