SEED News

സ്‌കൂളുകളും കുട്ടികളുമാണ് നാടിന് നല്കാവുന്ന ഏറ്റവും നല്ല മാതൃക - അഗസ്റ്റിൻ ബർണാഡ്


കാസർകോട്: കഴിഞ്ഞ പത്തുവർഷത്തെ അനുഭവങ്ങൾ പറഞ്ഞും പുതിയ കാലത്ത്  പരിസ്ഥിതി സംരക്ഷണത്തിൽ ഊന്നൽ നൽകേണ്ട കാര്യങ്ങൾ വിവരിച്ചും മാതൃഭൂമി സീഡ് കാസർകോട് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശിൽപശാല.സീഡിന്റെ 11-ാം വർഷത്തിലെ പ്രവർത്തനങ്ങൾ ശിൽപശാലയിൽ വിവരിച്ചു.വായുമലിനീകരണത്തിനെതിരെ പോരാടാനും പൊതുസമൂഹത്തെ ബോധവൽക്കരിക്കാനും വിവിധങ്ങളായ പദ്ധതികൾ ആവിഷ്‌കാരിക്കണമെന്ന് ശില്പശാല വിശദീകരിച്ചു.സ്‌കൂളിൽ നിന്നു സമൂഹത്തിലേക്ക് എന്ന സന്ദേശത്തെ എടുത്തു പറഞ്ഞുള്ളതായിരുന്നു ക്ലാസ്. കഴിഞ്ഞ അധ്യയനവർഷത്തെ മികച്ച അധ്യാപക കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട പൊയ്‌നാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കെ.നളിനാക്ഷിക്ക് മൺകുടത്തിൽ നട്ട കറ്റാർവാഴത്തൈ സമ്മാനിച്ചു കൊണ്ട് കാസർകോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  അഗസ്റ്റിൻ ബർണാഡ് ശിൽപശാല ഉദ്ഘാടനം ചെയ്തു.ഇന്നത്തെ കാലത്ത് നാടിനു നല്കാവുന്ന ഏറ്റവും നല്ല മാതൃക സ്‌കൂളുകളും കുട്ടികളുമാണെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാലയങ്ങളിൽ സീഡ് ക്ലബ്ബ് ആരംഭിച്ചതു മുതൽ കുട്ടികളിൽ ഒട്ടേറെ മാറ്റങ്ങൾകൊണ്ടുവരാൻ സാധിച്ചു.കെട്ടിടവും കുട്ടികളും മാത്രമടങ്ങുന്നതല്ല ഇന്നത്തെ വിദ്യാലയങ്ങൾ.മരങ്ങളും പക്ഷികളും പൂന്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളുമുൾപ്പെട്ട കേന്ദ്രങ്ങളായി ഓരോ വിദ്യാലയങ്ങളും മാറിയെന്നും ഇതെല്ലാം സീഡിന്റെതുൾപ്പടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും എ.ഇ.ഒ പറഞ്ഞു.മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. . ഫെഡറൽ ബാങ്ക് കാസർകോട് ബ്രാഞ്ച് മാനേജർ എ.പി.രമേഷ് കുമാർ, മാതൃഭൂമി സീനിയർ റിപ്പോർട്ടർ കെ.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. കാസർകോട് ചീഫ് കറസ്പോണ്ടന്റ് വിനോയ് മാത്യു സ്വാഗതവും സിഡ് ജില്ലാ എക്‌സിക്കുട്ടിവ് ഇ.വി.ശ്രീജ നന്ദിയും പറഞ്ഞു.മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ ഇ.വി.ജയകൃഷ്ണൻ ക്ലാസെടുത്തു.

August 03
12:53 2019

Write a Comment

Related News