SEED News

മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ഗംഭീരതുടക്കം


വള്ളിക്കുന്ന്: ഇച്ഛാശക്തിയുടെ കൈകൾനീട്ടി അവർ പ്രതിജ്ഞയെടുത്തു; 'പച്ചവിരിച്ച്‌ നീലാകാശം ഞങ്ങൾ കാത്തുരക്ഷിക്കും. അത് വരുംതലമുറയ്ക്കു നൽകും...' വായുമലിനീകരണം വലിയൊരു വിപത്താണെന്ന് മനസ്സിലാക്കിയതിനാൽ കരിയിലകളും പാഴ്‌വസ്തുക്കളും ഇനിമുതൽ കത്തിക്കില്ലെന്നും അവർ പ്രതിജ്ഞയെടു
ത്തു. 
മാതൃഭൂമി സീഡ് 2019-20 വർഷത്തെ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനമാണ് വായുമലിനീകരണത്തിനെതിരേയുള്ള പ്രതിജ്ഞയോടെ വള്ളിക്കുന്ന് സി.ബി.എച്ച്. എസ്.എസിൽ നടന്നത്. കാലുകൾകൊണ്ട് പരീക്ഷയെഴുതി എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സി.പി. ദേവിക മുഖ്യാതിഥിയായി. വിദ്യാർഥികൾക്ക് ദേവിക പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
11-ാം വർഷത്തിലേക്ക് കടന്ന സീഡ് പദ്ധതി വായുമലിനീകരണത്തിനെതിരേയുള്ള പ്രവർത്തനങ്ങൾക്കാണ് ഇത്തവണ പ്രാധാന്യം നൽകുന്നത്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ 'ബീറ്റ് എയർപൊല്യൂഷൻ' എന്ന ആശയം മുൻനിർത്തിയാണിത്.
മാതൃഭൂമി ന്യൂസ് എഡിറ്റർ അശോക് ശ്രീനിവാസ് ചടങ്ങിൽ അധ്യക്ഷനായി. ഫെഡറൽബാങ്ക് എ.വി.ബി. ആൻഡ് റീജണൽ ഹെഡ് എം.എ. അബ്ദുൾഹമീദ്, വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ കൃഷ്ണാനന്ദൻ ചാമപ്പറമ്പിൽ, പ്രഥമാധ്യാപിക പി. രമ, മാനേജർ എ.പി. ബാലകൃഷ്ണൻ, അഗ്രിക്കൾച്ചർ ഓഫീസർ കെ.എസ്. അമൃത, പി.ടി.എ. വൈസ് പ്രസിഡന്റ് അസീസ് അരിമ്പ്രത്തൊടി, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ ടി.കെ. ഫറാസ് അഹമ്മദ് എന്നിവർ സംസാരിച്ചു.

August 03
12:53 2019

Write a Comment

Related News