SEED News

പള്ളിക്കുത്ത് സ്‌കൂളിൽ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം


ചുങ്കത്തറ: പള്ളിക്കുത്ത് ഗവ.യു.പി.സ്‌കൂളിലെ ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. വനംവകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു.
നിലമ്പൂർ വനം റെയ്ഞ്ച് ഓഫീസർ എം.പി. രവീന്ദ്രനാഥൻ സീഡ് ക്ലബ്ബ് പ്രസിഡന്റ് ഗൗതം കൃഷ്ണയ്ക്ക് ഫലവൃക്ഷത്തൈ നൽകി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപകൻ പ്രകാശ് പി.നായർ തൈനടൽ ഉദ്ഘാടനംചെയ്തു.
യോഗം പഞ്ചായത്തംഗം സുധീർ പുന്നപ്പാല ഉദഘാടനംചെയ്തു. പഞ്ചായത്തംഗം കോഴിക്കോടൻ ഷൗക്കത്ത് അധ്യക്ഷനായി. പി.ടി. യോഹന്നാൻ പരിസ്ഥിതി സന്ദേശം നൽകി. സലീം ഇല്ലിക്കൽ, പി.എസ്. സുനിൽകുമാർ, സീഡ് ക്ലബ്ബ് സെക്രട്ടറി പി.പി. അഭിരാമി, സീഡ് കോ-ഓർഡിനേറ്റർ സി.ബാലഭാസ്‌കരൻ, എ.സി. ജോജിഷ് എന്നിവർ സംസാരിച്ചു.

August 03
12:53 2019

Write a Comment

Related News