SEED News

മഴക്കുഴി നിർമിച്ച് സീഡ് വിദ്യാർഥികൾ


കോട്ടയ്ക്കൽ: കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ നൂറ് വീടുകളിൽ മഴക്കുഴിനിർമാണപദ്ധതിക്ക് തുടക്കംകുറിച്ചു. വിദ്യാർഥികൾ പത്ത് ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് മഴക്കുഴി നിർമാണത്തിന് നേതൃത്വംനൽകുന്നത്. വീടുകളിൽ മഴക്കുഴിനിർമാണം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാർഥികളായ സ്നേഹരാജ്, പാർത്വി, ശിവാനി, ഷസ്മീൻ റാഫി, കാർത്തിക, കൃഷ്ണേന്ദു, ഷിനുരാജ് എന്നിവർ നേതൃത്വംനൽകി. 

August 03
12:53 2019

Write a Comment

Related News