SEED News

മമ്പാട് സ്‌പ്രിങ്‌സ് ഇന്റർനാഷണൽ സ്‌കൂളിൽ ക്രാഫ്റ്റ് ഫെസ്റ്റ്


നിലമ്പൂർ: മമ്പാട് സ്‌പ്രിങ്സ് ഇന്റർനാഷണൽ സ്‌കൂൾ ചിത്രകല, കരകൗശല വിഭാഗം മാതൃഭൂമി സീഡ് യൂണിറ്റുമായി സഹകരിച്ച് കരകൗശലനിർമാണവും പ്രദർശനവും നടത്തി. കലാകാരൻ പി.കെ. വിനോദ് നിലമ്പൂർ ഉദ്ഘാടനംചെയ്തു.
സ്‌കൂളിലെ മുഴുവൻ കുട്ടികളും തങ്ങളാൽകഴിയുന്ന കരകൗശലവസ്തുക്കൾ നിർമിച്ച് പരിപാടിയിൽ പങ്കെടുത്തു.
സ്‌കൂൾ മാനേജിങ് ഡയറക്ടർ ഷജ്‌ന സിയാദ്, പ്രിൻസിപ്പൽ ഇൻ-ചാർജ് എൻ. പാത്തുമ്മക്കുട്ടി, കെ.ടി. മൻസൂർ, സീഡ് കോ-ഓർഡിനേറ്റർ ചിത്ര സുരേഷ്, ശോഭ ജി. നായർ, എം. ലിജു, ഷംസീറലി, അശ്വതി, സാജിത എന്നിവർ നേതൃത്വംനൽകി.

August 03
12:53 2019

Write a Comment

Related News