SEED News

വനമഹോത്സവ ആഘോഷത്തിൽ സെന്റ് ജോസഫ്‌സ് സ്‌കൂളും


അങ്ങാടിപ്പുറം: പുത്തനങ്ങാടി സെന്റ് ജോസഫ്‌സ് സകൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് വനമഹോത്സവം ആഘോഷിച്ചു. സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ഫാ. ജോസ് കളത്തിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടന്നത്.
സീഡ് ക്ലബ്ബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ഒന്നാംക്ലാസുകാർ ഫാദർ ജോസിന്റെ കൈയിൽനിന്ന്‌ വൃക്ഷത്തൈകളും പ്ലക്കാർഡുകളും ഏറ്റുവാങ്ങി. പ്രചാരണജാഥ നടത്തുകയും സ്‌കൂളിന്റെ സഹോദരസ്ഥാപനങ്ങളിൽ വൃക്ഷത്തൈകൾ നൽകുകയുംചെയ്തു. 
സെന്റ്‌മേരീസ് കോളേജിനുവേണ്ടി പ്രിൻസിപ്പൽ ഫാ. ജോസ് പാറയിലും മോണ്ടി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിനുവേണ്ടി ഡയറക്ടർ ഡോ. ഉമേഷ് നീലകണ്ഠനും അഡ്മിനിസ്‌ട്രേറ്റർ ഫാ. ഡെന്നിയും ചേർന്ന് തൈകൾ ഏറ്റുവാങ്ങി.
വനമഹോത്സവവേദിയിൽ പ്രകൃതിസ്നേഹിയായ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. സ്‌കൂൾ വളപ്പിൽ ഫാ. ജോസും കുട്ടികളും ചേർന്ന് തണൽവൃക്ഷത്തൈകൾ നട്ടു.

August 03
12:53 2019

Write a Comment

Related News