SEED News

പ്രകൃതിപഠന ക്യാമ്പ്


ആലത്തിയൂർ: മലബാർ ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിപഠന ക്യാമ്പ് നടത്തി. ഖദീജ നർഗീസ്, ഡോ. പി.എ. രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. 
വിത്തുവിതരണം, ജൈവഭക്ഷണം തയ്യാറാക്കൽ എന്നിവയും നടന്നു.
സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ അവറു അധ്യക്ഷനായി. പ്രിൻസിപ്പൽ സജിത ജാസ്‌മിൻ സന്ദേശം നൽകി. സീഡ് കോ-ഓർഡിനേറ്റർ സാഹിർ മാളിയേക്കൽ, റീന, മുഹമ്മദ്, അബുട്ടി ഹാജി, കലാം എന്നിവർ സംസാരിച്ചു.

August 03
12:53 2019

Write a Comment

Related News