SEED News

വാഴയ്ക്ക് ഒരു കൂട്ട്’ പദ്ധതി തുടങ്ങി


കോട്ടയ്ക്കൽ: കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ്. വിദ്യാർഥികൾ 'വാഴയ്ക്ക് ഒരു കൂട്ട് 'പദ്ധതി തുടങ്ങി. 
നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. പോഷക സമൃദ്ധമായ വിഭവങ്ങൾ നൽകുന്ന വാഴകളെ അടു
ത്തറിയുക, പരമ്പരാഗത ഇനങ്ങളുടെ സംരക്ഷണം എന്നിവയാണ് വാഴക്കൃഷിയിലൂടെ ലക്ഷ്യമിടുന്നത്. 
പി.ടി.എ. പ്രസിഡന്റ് ജുനൈദ് പരവക്കൽ, സി. സുബൈർ, മുഹമ്മദ് കുട്ടി, സീഡ് കോ-ഓർഡിനേറ്റർ എം. സമീർ എന്നിവർ നേതൃത്വം നൽകി.

August 03
12:53 2019

Write a Comment

Related News