SEED News

വിരിപ്പാടം എ.എം.യു.പി. സ്‌കൂളിൽ ‘സീഡ്’ തുടങ്ങി


വിരിപ്പാടം: മാതൃഭൂമി ‘സീഡ്’ പദ്ധതിക്ക്‌ വിരിപ്പാടം എ.എം.യു.പി. സ്‌കൂളിൽ തുടക്കമായി. നാട്ടുമാവുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സീഡ് ക്ലബ്ബ്‌ അംഗങ്ങളായ അഫ്‌ലഹ്, അഭിനവ്, അൽഹൻ, ഹാദി, അനാൻ, റിഫ, നജ്‌വ, 
ഷാന, റിയ തുടങ്ങിയ വിദ്യാർഥികൾ മുന്നൂറോളം നാട്ടുമാവിൻതൈകൾ രക്ഷിതാക്കൾക്ക് കൈമാറി.
സീഡ് കോ-ഓർഡിനേറ്റർ പ്രഭാവതിയുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ നാട്ടുമാവിൻതൈകൾ നട്ടുവളർത്തിയത്. സിവിൽ സർവീസ് റാങ്ക്‌ജേതാവ് ഫറാഷ് ഉദ്ഘാടനംചെയ്തു. 
സീഡ് കോ-ഓർഡിനേറ്റർ അബ്ദുൽസമദ്, പ്രഥമാധ്യാപകൻ വർഗീസ്, പി.ടി.എ. പ്രസിഡന്റ് ഉമ്മർകോയ, മുജീബ്, സിദ്ദീഖ്, ശിഹാബ്, റാഷിദ്, അബ്ദുറഹിമാൻ, ബാസിത്  തുടങ്ങിയവർ സംസാരിച്ചു.

August 03
12:53 2019

Write a Comment

Related News