SEED News

പരിസ്ഥിതിസ്നേഹത്തിന്റെ വിത്തുപാകി മാതൃഭൂമി സീഡ് അധ്യാപക ശില്പശാല


മലപ്പുറം: പഠനത്തോടൊപ്പം മനസ്സിൽ പരിസ്ഥിതിസ്നേഹം വളർത്തി വിദ്യാർഥികളെ പ്രകൃതിയോടൊപ്പം നടത്താൻ ലക്ഷ്യമിട്ട് മാതൃഭൂമി സീഡ് അധ്യാപക ശില്പശാല നടത്തി. 
വാഴയ്ക്കൊരുകൂട്ടും തണലത്തൊരു ക്ലാസ്‌മുറിയും ആരോഗ്യത്തിന് വാട്ടർബെല്ലും ശില്പശാലയിൽ ചർച്ചയായി.  
 മലപ്പുറത്ത് ഡി.ടി.പി.സി ഹാളിൽ ഡി.ഡി.ഇ. പി. കൃഷ്ണൻ ഉദ്ഘാടനംചെയ്തു. മാതൃഭൂമി മലപ്പുറം പ്രത്യേക ലേഖകൻ എം. സുധീന്ദ്രകുമാർ അധ്യക്ഷനായി. 
‘വനവും പരിസ്ഥിതിയും’ എന്ന വിഷയം മലപ്പുറം സെക്‌ഷൻ ഫോറസ്റ്റ് ഒാഫീസർ കെ. മനോജ്കുമാർ അവതരിപ്പിച്ചു.   ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് എം.എ. അബ്ദുൾ ഹമീദ്,  ഹരിതകേരളം ജില്ലാ കോ-ഒാർഡിനേറ്റർ പി. രാജു, സീഡ് കോ-ഒാർഡിനേറ്റർ ടി.കെ. ഫറാസ് അഹമ്മദ്, സി.കെ. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. മാതൃഭൂമി സീനിയർ സബ്എഡിറ്റർ ഡോ. ഒ.കെ. മുരളീകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി.
ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സീഡ്പദ്ധതിയുടെ ജില്ലയിലെ മലപ്പുറം, വണ്ടൂർ വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപക കോ-ഓർഡിനേറ്റർമാരാണ് ഏകദിന ശില്പശാലയിൽ പങ്കെടുത്തത്.

August 03
12:53 2019

Write a Comment

Related News