SEED News

ശാസ്ത്ര നൈപുണി വികാസത്തിന് കൈകോർത്ത് വിദ്യാർഥികൾ


കോട്ടയ്ക്കൽ: വിദ്യാർഥികളിൽ ശാസ്ത്രനൈപുണിയും ശാസ്ത്രാഭിരുചിയും വളർത്തിയെടുക്കാൻ കോട്ടയ്ക്കൽ ഇസ്‌ലാഹിയ പീസ് പബ്ലിക് സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റേയും ശാസ്ത്ര ക്ലബ്ബിന്റെയും നേതൃത്വത്തിൽ ശില്പശാല നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് മനോജ് കോട്ടയ്ക്കൽ ക്ലാസെടുത്തു. 
കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തിയ ലഘുപരീക്ഷണങ്ങളിലൂടെ ശാസ്ത്രം മനുഷ്യരിൽ ചെലുത്തിയ സ്വാധീനം രസകരമായി കുട്ടികളിൽ എത്തിക്കാനും ശാസ്ത്രസത്യങ്ങളുടെ വിശ്വാസ്യത ബോധ്യപ്പെടുത്താനും പരിപാടിക്കായി. 
ശില്പശാലയുടെ ഭാഗമായി സ്‌കൂളിലെ ശാസ്ത്ര ക്ലബ്, മാതൃഭൂമി സീഡ്, എൻ.ജി.സി, എസ്.ഇ.പി തുടങ്ങിയ ക്ലബുകളുടെ ഉദ്ഘാടനവും ക്ലബ് ലീഡർമാർക്കുള്ള ബാഡ്ജ് വിതരണവും നടന്നു. പ്രിൻസിപ്പൽ എം. ജൗഹർ അധ്യക്ഷനായി. എസ്. സ്മിത, സുബീന, എൻ. ഷിബു, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ കെ. നിഷാദ് എന്നിവർ നേതൃത്വം നൽകി.

August 03
12:53 2019

Write a Comment

Related News