SEED News

പരിസ്ഥിതിസംരക്ഷണ ദിനാചരണം


കോട്ടയ്ക്കൽ:  ചാപ്പനങ്ങാടി പി.എം.എസ്.എ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ പരിസ്ഥിതിസംരക്ഷണ ദിനാചരണം നടത്തി. നാട്ടുമാവുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾപരിസരത്തെ വീടുകളിൽ നാട്ടുമാവിൻതൈകളും ഫലവൃക്ഷങ്ങളും വിദ്യാർഥികൾ നട്ടു.
പ്രിൻസിപ്പൽ ജിഷ ചെറുവാറ്റ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ശ്രീകല, ഷംസുദ്ദീൻ, മനോജ്, ആൻസി, സിറാജുദ്ദീൻ എന്നിവർ പങ്കെടുത്തു. ലീഡർ ഷഹദാന നേതൃത്വം
നൽകി.

August 03
12:53 2019

Write a Comment

Related News