SEED News

ഹരിത സംസ്കാരത്തിന് വഴികാട്ടികളായി അധ്യാപകർ

പത്തനംതിട്ട: ‘സമൂഹനന്മ കുട്ടികളിലൂടെ’ എന്ന സന്ദേശവുമായി മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ സ്കൂൾ തല കോ-ഒാർഡിനേറ്റർമാരായ അധ്യാപകർക്ക് പരിശീലനം നൽകി. പതിനൊന്നാം വർഷത്തിലേക്ക് കടക്കുന്ന സീഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ എങ്ങനെയാകണമെന്ന ചർച്ചകളും ആശയ വിനിമയങ്ങളുംകൊണ്ട് ശില്പശാല സക്രിയമായി. ഇൗ വർഷത്തെ സീഡിന്റെ പ്രവർത്തനങ്ങൾ നാലുഭാഗങ്ങളായി തിരിച്ചിട്ടുള്ളത് ശില്പശാലയിൽ വിശദീകരിച്ചു.

പത്തനംതിട്ട ഭവൻസ് വിദ്യാമന്ദിറിൽ നടന്ന ശില്പശാലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക കോ-ഒാർഡിനേറ്റർമാർ പങ്കെടുത്തു. ഫെഡറൽ ബാങ്ക് പത്തനംതിട്ട ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് റീജണൽ ഹെഡ് ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി യൂണിറ്റ് മാനേജർ ടി.സുരേഷ് അധ്യക്ഷനായി. പത്തനംതിട്ട ഡി.ഇ.ഒ. കെ.വത്സല മുഖ്യാതിഥിയായി. അധ്യാപകരെ പ്രതിനിധീകരിച്ച് ആർ.സൂദീന, ടി.എസ്.ചിത്രാദേവി, പ്രിയംവദാകുമാരി എന്നിവർ സംസാരിച്ചു. വി.ആർ.അരുൺ കുമാർ, എം.വിനയചന്ദ്രൻ എന്നിവർ ക്ലാസെടുത്തു.

August 03
12:53 2019

Write a Comment

Related News