SEED News

ഓണത്തിന് പച്ചക്കറി ഒരുക്കാൻ സീഡ് പ്രവർത്തകർ


ചേറൂർ: കേരള കാർഷിക വകുപ്പിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയിൽ ഉൾപ്പെടുത്തി ചേറൂർ യത്തീംഖാന സ്‌കൂളിൽ പച്ചക്കറികൃഷി തുടങ്ങി. 
കണ്ണമംഗലം കൃഷിഭവൻ നൽകി പരിസ്ഥിതിസംരക്ഷണ ദിനാചരണം യ പച്ചക്കറിവിത്തുകൾ മാതഭൂമി സീഡ് ദേശീയ ഹരിതസേന അംഗങ്ങൾക്ക് വിതരണം ചെയ്തു. നഷ്ടമായിക്കൊണ്ടിരിക്കുന്ന അപൂർവങ്ങളായ ഒൻപത് വ്യത്യസ്തയിനം വാഴകളുടെ ഒരു തോട്ടം സ്‌കൂളിൽആരംഭിച്ചു. പച്ചക്കറി വിത്ത്‌വിതരണം പ്രഥമാധ്യാപകൻ പറങ്ങോടത്ത് അബ്ദുൾ മജീദ് ഉദ്ഘാടനം
ചെയ്തു. 
കെ.യു. ബാബു അധ്യക്ഷനായി. അബ്ദുൾസലാം വളയങ്കാടൻ, ടി. സുരേഷ്, വർഗീസ് ജോൺ, കെ.ഇ. സലീം, കെ.കെ. അബ്ദുൾഹക്കീം എന്നിവർ പ്രസംഗിച്ചു.   

August 03
12:53 2019

Write a Comment

Related News