SEED News

പ്രകൃതിയുടെ പച്ചപ്പിന് വഴികാട്ടിയായി അധ്യാപകർ

തിരുവല്ല: ’സമൂഹനന്മ കുട്ടികളിലൂടെ’ എന്ന സന്ദേശവുമായി മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ ഭാഗമായി സ്‌കൂൾതല കോ-ഓർഡിനേറ്റർമാരായ അധ്യാപകർക്ക് പരിശീലനം നൽകി.

പതിനൊന്നാം വർഷത്തിലേക്ക് കടക്കുന്ന സീഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ എങ്ങനെയാകണമെന്ന ചർച്ച നടന്നു. ഈ വർഷത്തെ സീഡിന്റെ പ്രവർത്തനങ്ങൾ നാലുഭാഗങ്ങളായി തിരിച്ചിട്ടുള്ളത് ശില്പശാലയിൽ വിശദീകരിച്ചു. തിരുവല്ല ഓയിസ്റ്റർ കൺവെൻഷൻ സെന്ററിൽ നടന്ന ശില്പശാലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ അധ്യാപക കോ-ഓർഡിനേറ്റർമാർ പങ്കെടുത്തു.

ഫെഡറൽ ബാങ്ക് തിരുവല്ല ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് റീജണൽ ഹെഡ് ഫിലിപ്പ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി കോട്ടയം ന്യൂസ് എഡിറ്റർ ടി.കെ.രാജഗോപാൽ അധ്യക്ഷത വഹിച്ചു. തിരുവല്ല എ.ഇ.ഒ. പി.ആർ.പ്രസീന മുഖ്യാതിഥിയായി. അധ്യാപകരെ പ്രതിനിധീകരിച്ച് അന്നമ്മ ടി. ബേബി, ജോളിമോൾ ജോർജ് എന്നിവർ സംസാരിച്ചു. വി.ആർ.അരുൺകുമാർ, എം.വിനയചന്ദ്രൻ എന്നിവർ ക്ലാസ്സെടുത്തു.

August 03
12:53 2019

Write a Comment

Related News