SEED News

പ്രകൃതിസംരക്ഷണ സംഗമം നടത്തി


കോട്ടയ്ക്കൽ: പ്രകൃതിസംരക്ഷണ ദിനാചരണത്തിന്റ ഭാഗമായി കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ ‘നീർത്തടം ഉത്ഭവം, പ്രാധാന്യം’ എന്ന വിഷയവുമായി ബന്ധപ്പെട്ട് വില്ലൂർ പാറച്ചോലയിൽ പ്രകൃതി സംരക്ഷണ സംഗമവും പഠനക്ലാസും നടത്തി. സീഡ് കോ-ഓർഡിനേറ്റർ സമീർ മാട്ടുമ്മൽ ക്ലാസെടുത്തു. വിദ്യാർഥികളായ കെ.പി. നന്ദന, വി.എസ്. ശ്രീലക്ഷമി, കെ. ഹുസ്‌ന, കെ. ആസിഫ, കെ. അർച്ചന, എൻ. വൃന്ദ, ഇഷാ ഖുറൈഷി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

August 03
12:53 2019

Write a Comment

Related News