SEED News

ഏഴംകുളം ഗവ.എൽ.പി. സ്കൂളിൽ കറിവേപ്പിലത്തോട്ടം

അടൂർ: സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഇനി വിഷരഹിത കറിവേപ്പിലയും.ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്ന കറിവേപ്പിലയിൽ പലപ്പോഴും വിഷപദാർത്ഥങ്ങൾ തളിച്ചുവരുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാലാണ് സ്‌കൂളിൽ തന്നെ തോട്ടം ഒരുക്കാൻ സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് തീരുമാനിച്ചത്. 101 കറിവേപ്പിൻ തൈകളാണ് സ്‌കൂളിൽ നട്ടത്.ഏഴംകുളം ക്ലസ്റ്ററിലെ എല്ലാ സ്‌കൂളുകളിലും കറിവേപ്പില എത്തിച്ചുനൽകാൻ കഴിയുംവിധത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.സ്‌കൂളിലെ പ്രഥമാധ്യാപകൻ വി.എൻ.സദാശിവൻപിള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.സീഡ് കോ-ഓർഡിനേറ്റർ സതീഷ്‌കുമാർ, സീഡ് പ്രോഗ്രാം ലീഡർ അർഷാന നവാസ്, അധ്യാപകരായ എം.ഡി.ശ്രീകല, അനിത എസ്.കുമാർ, അന്നമ്മ ജേക്കബ്‌, ഡി.കുഞ്ഞുമോൾ, ലിജി ജോൺ, സൂര്യാ തുളസി, ശ്രീകുമാരി, അഞ്ജലി എന്നിവർ പ്രസംഗിച്ചു.

August 03
12:53 2019

Write a Comment

Related News