SEED News

വൻകുളത്തുവയലിൽ നെല്ല് വിളയിക്കാൻ

വൻകുളത്ത്‌ വയലിൽ ഏക്കറുകണക്കിന് പാടങ്ങളിൽ നെല്ല് വിളഞ്ഞുനിന്ന കാഴ്ച അഴീക്കോട്ടുകാർ കണ്ടുമറന്നിട്ട് വർഷങ്ങളായി. വൻകുളത്തുവയലിൽ ഇന്ന്‌ പേരിനുപോലും ഒരുകണ്ടം നെല്ലില്ല. 
നഗരത്തിന് വഴിമാറിക്കൊടുത്ത  വൻകുളത്തുവയലിൽ പേരിനൊത്ത് ഒരുകണ്ടം കൃഷിയിറക്കാൻ അഴീക്കോട്‌ ഹൈസ്കൂൾ സീഡ് ക്ലബ്ബ് രംഗത്ത്‌. സ്കൂൾവളപ്പിൽ രണ്ട്‌ സെന്റിൽ ആദ്യം കൃഷിയിറക്കി പിന്നീട്‌ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌. കർഷക കെ.വി.ശ്രീമതി ഞാറുനടീൽ ഉദ്‌ഘാടനം ചെയ്തു.
  കൃഷിഭവന്റെ സഹായത്തോടെ മികച്ച പച്ചക്കറിത്തോട്ടവും വാഴക്കൃഷിയും ഇതിനകം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്‌. 
പത്താം തരം വിദ്യാർഥി കെ.ആകർഷാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. കൂട്ടുകാരായ എ.പ്രണവ്, പി.പി.പ്രത്യുഷ്, പി.ഹൻസിക, ടി.ഗോകുൽ, എ.റിസാൻ, ഒ.നേഹ എന്നിവരും കൂടെയുണ്ട്.
അധ്യാപകരായ എം.മധുസൂദനൻ, വി.കെ.സർജിത്ത്, കെ.വി. ഉമേഷ്, പി. എസ്. നാരായണൻ എന്നിവരും പങ്കെടുത്തു. മായാവതി വിത്താണ് ഇത്തവണ വിതച്ചത്. പ്രദേശത്തെ കർഷകരെ ഉൾപ്പെടുത്തി കൃഷി വ്യാപിപ്പിക്കുമെന്ന് സീഡ് കോ ഓർഡിനേറ്റർ രാജേഷ് വാരിയർ പറഞ്ഞു

August 03
12:53 2019

Write a Comment

Related News